ബാങ്കൊലി കേട്ടുണർന്നു ബിലാലിന്
ബാങ്കൊലി കേട്ടുണർന്നു.. (2)
സുബഹി തന് വിളി കേട്ടുണർന്നു
കിളികളും ബിലാലിന്റെ സ്വരം കേട്ടുണർന്നു
അന്ന് ബിലാലിന്റെ സ്വരം കേട്ടുണർന്നു
ബാങ്കൊലി കേട്ടുണർന്നു ബിലാലിന്
ബാങ്കൊലി കേട്ടുണർന്നു..
മദീനാ നഗരമന്ന് ഇശല്‍ കേട്ടൂ ..
മനസ്സിന് ശാന്തിയെകും വചനം കേട്ടൂ..(2)
ആകാശ മേഘങ്ങളും ആ പുണ്യ വചനം കേട്ടൂ..(2)
ആലമുൽ ഗൈബായൊനിൽ സുജൂദിൽ കിടന്നു
ബാങ്കൊലി കേട്ടുണർന്നു ബിലാലിന്
ബാങ്കൊലി കേട്ടുണർന്നു..
ഇസ്ലാം ദീനിന്റെ കറുത്ത മുത്ത്..
ഇസ്സത്തോടെ ഈമാനിൽ ഉറച്ച മുത്ത് ..(2)
അടിമയാം ബിലാലന്ന് അഹദെന്ന മന്ത്രം ചൊല്ലി (2)
അക്രമങ്ങൾ ഏറ്റുവാങ്ങി ധീരനാം ബിലാല്‍
ബാങ്കൊലി കേട്ടുണർന്നു ബിലാലിന്
ബാങ്കൊലി കേട്ടുണർന്നു.. (2)
സുബഹി തന് വിളി കേട്ടുണർന്നു
കിളികളും ബിലാലിന്റെ സ്വരം കേട്ടുണർന്നു
അന്ന് ബിലാലിന്റെ സ്വരം കേട്ടുണർന്നു
ബാങ്കൊലി കേട്ടുണർന്നു ബിലാലിന്
ബാങ്കൊലി കേട്ടുണർന്നു
No comments:
Post a Comment