ആശകളില്ലാത്ത എൻ
ജീവ യാത്രയിൽ
സ്നേഹത്തിൻ ദൂതുമായി
വന്നവളെ
കരകാണാതുഴയുന്ന
ഇരുളാണ്ട ഹൃദയത്തിൽ
ഇഷ്കിൻ നിലാവേറെ
ചാർത്തിയോളെ
ഇഷ്കിൻ നിലാവേറെ
ചാർത്തിയോളെ
ആശകളില്ലാത്ത എൻ
ജീവ യാത്രയിൽ
സ്നേഹത്തിൻ ദൂതുമായി
വന്നവളെ
ഒരു കൊച്ചു മണ്കുടിലാം
എന്നുള്ളം
ഒരു നൂറു സ്നേഹത്തിൻ
മാളിക നീ (2)
ആരാരുമറിയാത്ത
എന്നെ അറിഞ്ഞ നീ (2)
ആർക്കും കൊടുക്കാത്ത
ഖല്‍ബ് തന്നു (2)
പിരിയിന്നത് ഒരു
വാക്കാലറിയാതെ
കാണും മുഖങ്ങളിൽ
തേടും നിന്നെ (2)
കനവിന്റെ
പൂന്തോപ്പിലുറങ്ങും
പൂമുത്തുകൾ (2)
നീ ഇല്ലാതൊരുനാളും
വിരിയില്ലല്ലോ (2)
ആശകളില്ലാത്ത എൻ
ജീവ യാത്രയിൽ
സ്നേഹത്തിൻ ദൂതുമായി
വന്നവളെ
കരകാണാതുഴയുന്ന
ഇരുളാണ്ട ഹൃദയത്തിൽ
ഇഷ്കിൻ നിലാവേറെ
ചാർത്തിയോളെ
ഇഷ്കിൻ നിലാവേറെ
ചാർത്തിയോളെ
ആശകളില്ലാത്ത എൻ
ജീവ യാത്രയിൽൽ….
No comments:
Post a Comment