12 May 2018
Lallalam Chollunna lyrics in malayalam | Viyatnam Colony |
ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടന് കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ..
ഇല്ലെങ്കില്‍ സുല്ലെങ്കില് ഇല്ലില്ല സമ്മാനം...
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ..
ഒരു വേടന് വല വിരിച്ചു..
ഇത്തിരി വിത്തെറിഞ്ഞു..
ഒത്തിരി കൊത്തെറിഞ്ഞു..
പക്ഷികള്‍ വന്നണഞ്ഞു..
പാവങ്ങളെന്തറിഞ്ഞു..
കാലെടുത്തു കൊക്കുടക്കി
കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങള്‍
ആ വലയ്ക്കുള്ളില്‍ കുഴഞ്ഞു പോ..യ്
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ..
ഒരു വേടന് വല വിരിച്ചു..
വേടന് വരുന്നേ കാടന്‍ വരുന്നേ
കൂടൊരു മാടനുണ്ടേ..
കൂട്ടരും കൂടെയുണ്ടേ..
കാടും കിടുക്കി മേടും കുലുക്കി
ചാടിത്തിമിര്‍ക്കണുണ്ടേ..
ആയുധം കൈയ്യിലുണ്ടേ..
കല്ലേലെല്ലാം രാകുന്നേ
കത്തിയ്ക്കു വാള്‍ത്തലയേറ്റുന്നേ
ചുള്ളീം കൊള്ളീം കൂട്ടുന്നേ
കത്തിച്ചു തീയെല്ലാം കൂട്ടുന്നേ
വെള്ളം തിളയ്ക്കുമ്പോള്‍
ഉള്ളം പിടയ്ക്കുമ്പോള്‍
പൈങ്കിളി പാവങ്ങളെന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍
ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടന് കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ..
ഇല്ലെങ്കില്‍ സുല്ലെങ്കില് ഇല്ലില്ല സമ്മാനം...
മാനത്തു നിന്നും മാടത്തെയുണ്ണാന്‍
നേരത്തു വന്നിറങ്ങി..
താഴേ പറന്നിറങ്ങി..
ആ വലയ്ക്കുള്ളില്‍ ജീവന് കൊതിക്കും
പ്രാണങ്ങളോടു ചൊല്ലി..
ഒന്നിച്ചു നിന്നു കൂടേ..
വേറേ വേറേ ആകുമ്പോള്‍
വേലകളെല്ലാം പാഴല്ലേ..
ലല്ലീ ലല്ലീ ലാലല്ലാ
ലല്ലീ ലല്ലീ ലാലല്ലാ
ഒന്ന് രണ്ട് മൂന്നെണ്ണി
ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
ഒന്ന് രണ്ട് മൂന്നെണ്ണി
ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
കണ്ണും മിഴിച്ചങ്ങ്
കാടന്മാന്‍ നിന്നപ്പൊ
ആ വല വീണു തലയ്ക്കു മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായ്
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ..
ഒരു വേടന് വല വിരിച്ചു..
ലാ ലാ ലാ ലലല്ലാ
ലല ലാ ലാ ലാലല്ലല്ലാ...
01 May 2018
Entha Johnsa Kallile Lyrics in malayalam| Mammootty Singing
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കൊണ്ടുവാ വേഗത്തില്‍
ഉണ്ടക്കുപ്പി രണ്ടെണ്ണം
ആദ്യം പോരട്ടെ
കോട്ടിനുള്ളില്‍ പൂട്ടിക്കൊ
ആരും കാണണ്ട
നേരം മോന്തിയാകുമ്പോള്‍
ഭരതന് മാസ്റ്റര്‍ റെയില്‍ വഴിയായി
ഷാപ്പില് കേറാനെത്തിപ്പോയി
ആരും കാണണ്ട
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കൊണ്ടുവാ വേഗത്തില്‍
നേരം മോന്തിയാകുമ്പോള്‍
മൂസാന്‍ കുട്ടി പാട്ടുംപാടി
ചാക്കോച്ചേട്ടന് തലേക്കെട്ടി
ഷാപ്പില് കേറാനെത്തിപ്പോയി
ആരും കാണണ്ട
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
ഉണ്ടക്കുപ്പി രണ്ടെണ്ണം ആദ്യം പോരട്ടെ
പിന്നെ കറികള്‍ കപ്പേം പോത്തും
മെല്ലെ പോന്നോട്ടെ
ഹേയ്
എന്താ ജോണ്സാ കള്ളില്ലേ
കല്ലുമ്മക്കായില്ലേ
കള്ളിന് കൂട്ടാന്‍ കറിയില്ലേ
കല്ലുമ്മക്കായില്ലേ
Subscribe to:
Posts (Atom)